യു എസില്‍ രണ്ടിടങ്ങളില്‍ വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു, എട്ടുപേര്‍ക്ക് പരുക്ക്

Posted on: September 20, 2019 10:09 am | Last updated: September 20, 2019 at 5:07 pm

വാഷിംഗ്ടണ്‍: അമേരിക്കയില്‍ രണ്ടിടങ്ങളിലുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പരുക്കേറ്റ എട്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്. കൊളംബിയ റോഡിലെ 1300 ബ്ലോക്ക് അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സിന്റെ മുന്‍ഭാഗത്താണ് ആദ്യ വെടിവെപ്പുണ്ടായത്. ഇതില്‍ ഒരാള്‍ കൊല്ലപ്പെടുകയും അഞ്ചുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അമേരിക്കന്‍ സമയം രാത്രി 10.06നായിരുന്നു വെടിവെപ്പ്. യു എസ് പ്രസിഡന്റിന്റെ ആസ്ഥാനമായ വൈറ്റ് ഹൗസിന് മൂന്നര കിലോമീറ്റര്‍ മാത്രം അകലെയാണ് സംഭവ സ്ഥലം.

റോഡ് ഐലന്‍ഡ് എന്‍ ഇയിലെ 1400 ബ്ലോക്കിലാണ് രണ്ടാമത്തെ വെടിവെപ്പ് സംഭവം. ഇവിടെ മൂന്നുപേര്‍ക്കാണ് വെടിയേറ്റത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.