ഹരിപ്പാട് നിര്‍ത്തിയിട്ട ലോറിക്കു പിറകില്‍ കാറിടിച്ച് രണ്ടുപേര്‍ മരിച്ചു

Posted on: September 20, 2019 8:59 am | Last updated: September 20, 2019 at 11:03 am

ആലപ്പുഴ: ഹരിപ്പാട് നങ്ങ്യാര്‍കുളങ്ങരയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ തമിഴ്‌നാട്ടുകാരായ രണ്ടുപേര്‍ മരിച്ചു. തിരുപ്പൂര്‍ സ്വദേശികളായ വെങ്കിടാചലം, സരവണന്‍ എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന രണ്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പിന്നില്‍ കാറിടിച്ചാണ് അപകടം. ആലപ്പുഴയില്‍ നിന്ന് തിരുവനന്തപുരത്തേക്കു പോവുകയായിരുന്നവരാണ് അപകടത്തില്‍ പെട്ടത്.