പലാരിവട്ടം: ഒരു ഉന്നതനും രക്ഷപ്പെടില്ല- കോടിയേരി

Posted on: September 19, 2019 7:58 pm | Last updated: September 20, 2019 at 10:10 am

പാലാ: പാലാരിവട്ടം മേല്‍പ്പാല നിര്‍മാണത്തില്‍ അഴിമതി നടത്തിയവരെയെല്ലാം നിയമത്തിന് മുന്നില്‍കൊണ്ടുവരുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഏത് ഉന്നതനായാലും രക്ഷപ്പെടാന്‍ പോകുന്നില്ല. കഴിഞ്ഞ യു ഡി എഫ് ഭരണകാലത്ത് നടന്ന കുംഭകോണങ്ങള്‍ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്നും കോടിയേരി പറഞ്ഞു. പാലായില്‍ തിരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാലാരിവട്ടം നിര്‍മാണകലാത്തിലെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് ഈ അഴിമതിയില്‍ നിന്നും രക്ഷപെടാനാകുമോയെന്നും കോടിയേരി ചോദിച്ചു.

ബി ജെ പി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ രാജ്യത്തിന്റെ മതനിരപേക്ഷതയെയും ഫെഡറലിസത്തെയും തകര്‍ക്കുകയാണ്. ഏകാധിപത്യ ഭരണം നടപ്പിലാക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നത്.

പാലായില്‍ എല്‍ ഡി എഫിന് അനുകൂലമായ സാഹചര്യമാണ്. പാലായിലെ വോട്ടര്‍മാര്‍ മാറ്റം ആഗ്രഹിക്കുന്നുണ്ട്. മാണി സി കാപ്പന്‍ മികച്ച ഭൂരിപക്ഷം നേടി വിജയിക്കുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.