തുല്ല്യ സീറ്റ് വേണം; ഇല്ലെങ്കില്‍ സഖ്യമില്ല-ശിവസേന

Posted on: September 19, 2019 7:17 pm | Last updated: September 20, 2019 at 9:50 am

മുംബൈ: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രില്‍ തുല്ല്യ പരിഗണന വേണമെന്ന് ബി ജെ പിക്ക് ശിവസേനയുടെ മുന്നറിയിപ്പ്. 288 അംഗം നിയമസഭാ മണ്ഡലങ്ങളില്‍ 144 സീറ്റുകള്‍ ശിവസേനക്ക് വിട്ടുതരണമെന്നും ഇല്ലെങ്കില്‍ സഖ്യത്തിനില്ലെന്നും ശിവസേനയുടെ മുതിര്‍ന്ന നേതാവ് ദിവാകര്‍ റാവതെ പറഞ്ഞു.

ദിവാകര്‍ റാവതെയ്ക്ക് പിന്നാലെ ഇരുപാര്‍ട്ടികളും മുമ്പ് ഉണ്ടാക്കിയ ധാരണ പാലിക്കാന്‍ ബി ജെ പി തയ്യാറാകണമെന്ന ആവശ്യവുമായി രാജ്യസഭാംഗം സഞ്ജയ് റാവത്തും രംഗത്തെത്തി. സഖ്യത്തില്‍ നിന്ന് പിന്മാറുന്നതിനെക്കുറിച്ച് ചിന്തിച്ചിച്ചിട്ടില്ല. എന്നാല്‍ ദിവാകര്‍ റാവതെ പറഞ്ഞതില്‍ തെറ്റൊന്നുമില്ല സഞ്ജയ് റാവത്ത് പറഞ്ഞു.

മഹാരാഷ്ട്രയിലെ ബി ജെ പി ശിവസേന സഖ്യത്തില്‍ തര്‍ക്കം രൂക്ഷമാകുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിനു പിന്നാലെയാണ് നേതാക്കളുടെ പ്രസ്താവനകള്‍.
ബി ജെ പി കേന്ദ്രനേതൃത്വം മുന്‍കൈയെടുത്താണ് തുല്യ സീറ്റുകളില്‍ മത്സരിക്കാന്‍ ധാരണയായതെങ്കിലും സംസ്ഥാനത്തെ ബി ജെ പി പ്രവര്‍ത്തകര്‍ക്കിടയില്‍ ഇതില്‍ അതൃപ്തി നിലനിന്നിരുന്നു.