കള്ളപ്പണക്കേസ്: ഡി കെ ശിവകുമാറിന്റെ ജാമ്യ ഹരജി ഇന്ന് പരിഗണിക്കും

Posted on: September 19, 2019 9:48 am | Last updated: September 19, 2019 at 9:48 am

ബെംഗളൂരു: കള്ളപ്പണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അറസ്റ്റ് ചെയ്ത കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ഡി കെ ശിവകുമാറിന്റെ ജാമ്യ ഹരജിയില്‍ കോടതി ഇന്ന് വിധി പറയും. ഡല്‍ഹിയിലെ പ്രത്യേക കോടതിയാണ് ഹരജി പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം കോടതി ശിവകുമാറിന്റെ ജാമ്യ ഹരജി തള്ളുകയും 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഇ ഡിയുടെ കസ്റ്റഡി കാലാവധി അവസാനിച്ചതോടെയായിരുന്നു ഇത്.

ഡല്‍ഹി സഫ്ദര്‍ജംഗ് റോഡിലെ ഫ്‌ളാറ്റില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 8.50 കോടി രൂപ പിടികൂടിയ കേസിലാണ് ശിവകുമാറിനും വ്യാപാര പങ്കാളികളായ സച്ചിന്‍ നാരായണ, സുനില്‍ കുമാര്‍ ശര്‍മ, ഹനുമന്തയ്യ, രാജേന്ദ്ര എന്നിവര്‍ക്കുമെതിരെ അന്വേഷണം നടക്കുന്നത്.