Connect with us

Gulf

അറാംകോ എണ്ണ ശുദ്ധീകരണശാല ആക്രണം ഇറാനിയന്‍ നിര്‍മ്മിത ഡ്രോണുകളും ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ച് ; തെളിവുകള്‍ പുറത്ത്‌വിട്ട് സഊദി പ്രതിരോധ മന്ത്രാലയം

Published

|

Last Updated

റിയാദ് : സഊദിയിലെ എണ്ണ നേരെയുണ്ടായ ആക്രമണങ്ങള്‍ ഇറാന്‍ നിര്‍മ്മിത ആയുധങ്ങള്‍ ഉപയോഗിച്ചുള്ളതാണെന്ന് സഊദി പ്രതിരോധ മന്ത്രാലയം. അറബ് സഖ്യ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി റിയാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇറാനിയന്‍ നിര്‍മ്മിത ഡ്രോണുകളും ക്രൂയിസ് മിസൈലുകളുടെയും തെളിവുകള്‍ പുറത്ത് വിട്ടത്. ആക്രമണത്തില്‍ ഉപയോഗിച്ച ഇറാനിയന്‍ ഡ്രോണുകളും ക്രൂയിസ് മിസൈലുകളും വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പ്രദര്‍ശിപ്പിച്ചു.

ഖുറൈസ് എണ്ണപ്പാടത്തും അബ്‌ഖൈക്ക് പ്ലാന്റിലുമായി 25 ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. രണ്ട് സ്ഥലങ്ങളിലും ആക്രമണത്തിന് ഉപയോഗിച്ച മിസൈലുകലാണ് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡും ഉപയോഗിച്ചിക്കുന്നത്. ആക്രമണങ്ങള്‍ ഇറാന്‍ സ്‌പോണ്‍സര്‍ ചെയ്തതാണെന്നും എന്നാല്‍ കൃത്യമായ വിക്ഷേപണ സ്ഥലം കണ്ടെത്തുന്നതിനായി അന്വേഷണം നടന്നുവരികയാണെന്നും പ്രതിരോധ മന്ത്രാലയ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു.

Latest