ജിദ്ദ ഇന്ത്യന്‍ സ്‌കൂളില്‍ വീണ്ടും ഫീസ് വര്‍ദ്ധന; പ്രവാസി രക്ഷിതാക്കള്‍ ആശങ്കയില്‍

Posted on: September 18, 2019 11:16 pm | Last updated: September 18, 2019 at 11:16 pm

ജിദ്ദ: ജിദ്ദ ഇന്ത്യന്‍ സ്‌കൂളില്‍ വീണ്ടും ഫീസ് വര്‍ദ്ധന. 25 ശതമാനം വര്‍ധനവാണ് വരുത്തിയിരിക്കുന്നത് .2019 സെപ്തംബര്‍ 18 ന് ഇറക്കിയ സര്‍ക്കുലറില്‍ മുന്‍കാല പ്രാബല്യത്തോടെ സെപ്തംബര്‍ ഒന്ന് മുതല്‍ തന്നെ വര്‍ധന പ്രാബല്ല്യത്തില്‍ വരുത്തിയിട്ടുണ്ട്

എല്‍ കെ ജി ക്ലാസ്സ്മുതല്‍ മുതല്‍ പന്ത്രണ്ടാം തരം വരെയുള്ള മുഴുവന്‍ ക്ലാസുകളിലും ഫീസ് വര്‍ധനവ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫീസിനോടപ്പം അഞ്ചുശതമാനം വാറ്റും രക്ഷിതാക്കള്‍ നല്‍കണം.
നാലുവര്‍ഷത്തിനുശേഷമാണ് ജിദ്ദ ഇന്ത്യന്‍ സ്‌കൂള്‍ ഫീ വര്‍ധനവ് നടപ്പില്‍ വരുത്തുന്നത്.നടപ്പ് അധ്യയന വര്‍ഷത്തില്‍ ഫീസ് വര്‍ധനവ് നടപ്പിലാക്കിയാല്‍ കുട്ടികളുടെ എണ്ണത്തില്‍ കുറവ് വരാതിരിക്കാനാണ് അധ്യയന വര്‍ഷം തുടങ്ങിയ ശേഷമുള്ള വര്‍ധനവ് നടപ്പിലാക്കാക്കിയത്