കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസുള്‍പ്പെടെ നാല് പേരെ സുപ്രീം കോടതി ജഡ്ജിമാരായി നിയമിച്ചു

Posted on: September 18, 2019 11:08 pm | Last updated: September 19, 2019 at 11:04 am

ന്യൂഡല്‍ഹി: കേരളമുള്‍പ്പെടെ നാല് ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരെ സുപ്രീം കോടതി ജഡ്ജിമാരായി നിയമിച്ചു. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, പഞ്ചാബ്-ഹരിയാനെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് കൃഷ്ണമുരാരി, രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് രവിചന്ദ്രഭട്ട്, രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വി രാമസുബ്രഹ്മണ്യന്‍ എന്നിവവരെയാണ് സുപ്രീം കോടതി ജഡ്ജിമാരായി നിയമിച്ചിരിക്കുന്നത്.

നാല് പേരേയും ജഡ്ജിമാരായി നിയമിക്കാനുള്ള സുപ്രീം കോടതി കൊളീജിയത്തിന്റെ തീരുമാനത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കുകയായിരുന്നു. ഇവര്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഇതോടെ സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 34 ആയി.