കൊച്ചി-കോയമ്പത്തൂര്‍ വ്യവസായ ഇടനാഴിക്ക് കേന്ദ്രസര്‍ക്കാറിന്റെ അംഗീകാരം

Posted on: September 18, 2019 9:48 pm | Last updated: September 19, 2019 at 10:41 am

തിരുവനന്തപുരം: കൊച്ചി-കോയമ്പത്തൂര്‍ വ്യവസായ ഇടനാഴിക്ക് കേന്ദ്രസര്‍ക്കാറിന്റെ അംഗീകാരം. ദേശീയ വ്യവസായ ഇടനാഴിയുടെ ഭാഗമായാണ് പദ്ധതി. പാലക്കാടും സേലത്തും പ്രത്യേക ഉത്പാദന മേഖലകള്‍ നിലവില്‍ വരും. പദ്ധതിക്ക് പാലക്കാട്ട് 1800 ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാര്‍ നല്‍കും. സ്ഥലമൊരുക്കാന്‍ 870 കോടി കേന്ദ്രസഹായം ലഭിക്കും.

ചെന്നൈ, ബംഗളൂരു വ്യവസായ ഇടനാഴി കൊച്ചിവരെ നീട്ടണമെന്ന കേരളത്തിന്റെ ദീര്‍ഘകാലമാുള്ള ആവശ്യമാണ് അംഗീകരിച്ചിരിക്കുന്നത്. കൊയമ്പത്തൂരുനിന്ന് കൊച്ചി വരെ വ്യവസായ, ഉത്പാദന ശൃംഘലകള്‍ നിലവില്‍ വരും. പാലക്കാടും സേലത്തുമാവും പ്രത്യേക ഉത്പാദന ക്്‌ളസ്റ്ററുകള്‍ നിലവില്‍ വരിക. ദേശീയ വ്യവസായ ഇടനാഴിയുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടനാഴികള്‍ പ്രഖ്യാപിച്ചപ്പോഴും കേരളത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതിനെതിരെ കടുത്ത പ്രതിഷേധമുയര്‍ന്നിരുന്നു.