ചുങ്കത്ത് ഇമ്പിച്ചിക്കോയ തങ്ങളുടെ ജനാസ ജിദ്ദയില്‍ ഖബറടക്കി

Posted on: September 18, 2019 8:35 pm | Last updated: September 18, 2019 at 8:35 pm

ജിദ്ദ : കഴിഞ്ഞ ദിവസം ജിദ്ദയില്‍ വെച്ച് മരണപ്പെട്ട കൊണ്ടോട്ടി ചുങ്കത്ത് ഇമ്പിച്ചിക്കോയ തങ്ങളുടെ ജനാസ ജിദ്ദയില്‍ ഖബറടക്കി . അസര്‍ നിസ്‌കാരാനന്തരം ബാബ് മക്കയിലെ മസ്ജിദ് ബിന്‍ ലാദിനില്‍ നടന്ന മയ്യിത്ത് നിസ്‌കാര ശേഷം ബാബ് മക്കയിലെ അല്‍ അസദ് മഖ്ബറയിലാണ് ഖബറടക്കിയത്. ജിദ്ദയിലെ ശാരാ ഹിറയിലെ മസ്ജിദ് ഇബിനു ഖയ്യൂമില്‍ ജോലി സേവനം ചെയ്തു വരികയായിരുന്നു .ജിദ്ദ ഹിറ യൂനിറ്റ് ഐ സി എഫ് പ്രസിഡന്റായിരുന്നു. ജിദ്ദയിലെത്തിയത് മുതല്‍ സംഘടനാ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു തങ്ങള്‍.

ഐ സി എഫ് നാഷണല്‍ പ്രസിഡന്റ് സയ്യിദ് ഹബീബ് അല്‍ ബുഖാരി ഐ.സി.എഫ് ഗള്‍ഫ് കൗണ്‍സില്‍ സെക്രട്ടറി മുജീബ് ഏ.ആര്‍ നഗര്‍, നാഷണല്‍ സെക്രട്ടറി ബഷീര്‍ എറണാകുളം.സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ ,അബ്ദുല്‍ റഹ്മാന്‍ മളാഹിരി,ഷാഫി മുസ്ല്യാര്‍ ,ബഷീര്‍ പറവൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി . മയ്യിത്ത് നിസ്‌കാരത്തിലും ഖബറടക്ക ചടങ്ങുകളിലും ജിദ്ദ ഐ.സി.എഫ് സെന്‍ട്രല്‍ നേതാക്കളും പ്രവര്‍ത്തകരടക്കം നിരവധിപേര്‍ പങ്കെടുത്തു . തങ്ങളുടെ വിയോഗത്തില്‍ ഐ സി എഫ് ജിദ്ദ അനുശോചനം രേഖപ്പെടുത്തി.