ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ഏറ്റ്മുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവം; പ്രതി പിടിയില്‍

Posted on: September 18, 2019 8:15 pm | Last updated: September 18, 2019 at 8:15 pm

കൊച്ചി: ആലുവയില്‍ ലഹരി സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി അറസ്റ്റില്‍.ചൂണ്ടി സ്വദേശി മണികണ്ഠന്‍ എന്നയാളാണ് അറസ്റ്റിലായത്. ആലുവ സ്വദേശി ചിപ്പി ആണ് ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ലഹരി വിമോചന ചികിത്സയുടെ ഭാഗമായുള്ള മരുന്ന് വാങ്ങാനെത്തിയതായിരുന്നു ചിപ്പിയും സുഹൃത്തുക്കളും. അതിനിടെയാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന ഭാര്യയെ കാണാനെത്തിയ  മണികണ്ഠന്‍ എന്നായാളുമായി വാക്കേറ്റമുണ്ടായത്. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മണികണ്ഠന്‍ ചിപ്പിയെയും സുഹൃത്തുക്കളെയും കുത്തി പരിക്കേല്‍പ്പിച്ചെന്നാണ് പോലീസ് കേസ്.സംഭവസ്ഥലത്ത് വച്ച് തന്നെ ചിപ്പി മരിച്ചു. പരുക്കേറ്റ ചൂണ്ടി സ്വദേശികളായ വിശാല്‍, കൃഷ്ണപ്രസാദ് എന്നിവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.