തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ ബിരുദ പ്രവേശനത്തിനുള്ള അവസാന തീയതി ഈ മാസം 20 വരെ നീട്ടി. മലബാർ മേഖലയിലടക്കം പ്രളയവും പ്രകൃതിദുരന്തങ്ങളുമുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് തീയതി നീട്ടിയത്.
ആവശ്യമായ ഹാജർ വിദ്യാർഥികൾക്ക് ലഭിക്കാനായി അധിക ക്ലാസുകൾ സംഘടിപ്പിക്കാൻ തയാറുള്ള കോളജുകളെ മാത്രമേ ഒഴിവുള്ള സീറ്റുകൾ നികത്താൻ അനുവദിക്കൂ. അതേസമയം സ്വാശ്രയ കോളജുകൾക്ക് ഒഴിവുള്ള സീറ്റുകൾ നികത്താനാണ് പ്രവേശന തീയതി നീട്ടുന്നതെന്നും ആക്ഷേപമുയർന്നിട്ടുണ്ട്.