ബ്ലാസ്റ്റേഴ്‌സിന് ഭാഗ്യ ചിഹ്നത്തിന്റെ ഡിസൈനുകൾ ക്ഷണിക്കുന്നു.

Posted on: September 18, 2019 6:21 am | Last updated: September 18, 2019 at 5:05 pm

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് ആറാം സീസണിലേക്കായി ഭാഗ്യ ചിഹ്നത്തിന്റെ ഡിസൈനുകൾ ഫാൻസിൽ നിന്ന് ക്ഷണിക്കുന്നു.

ഭാഗ്യചിഹ്നത്തിന്റെ രൂപകൽപ്പനകൾ ഈ മാസം 25 വരെ സമർപ്പിക്കാം. തിരഞ്ഞെടുക്കുന്ന ഡിസൈൻ വരാനിരിക്കുന്ന സീസണിലുടനീളം ക്ലബിന്റെ ഔദ്യോഗിക ഭാഗ്യ ചിഹ്നമായി ഉൾപ്പെടുത്തും.

ബ്ലാസ്റ്റേഴ്‌സ് ലോഗോയിലുള്ള ആനയോട് സാമ്യമുള്ളതും മഞ്ഞ, നീല എന്നീ നിറങ്ങളുടെ സംയോജനത്തിലുമാകണം ഭാഗ്യചിഹ്നം രൂപകൽപ്പന ചെയ്യേണ്ടത്. സൃഷ്ടികൾ http://www.keralablastersfc.inൽ അപ്‌ലോഡ് ചെയ്യാം. അന്തിമ രൂപകൽപ്പന ഏഴ് അടി ഉയരത്തിൽ അളക്കാവുന്നതായിരിക്കണം. ഇതിന് മുമ്പ് ആരാധകർക്കായി ‘കെ ബി എഫ് സി ട്രൈബ്‌സ്’ പദ്ധതിയും ക്ലബ്ബ് പ്രഖ്യാപിച്ചിരുന്നു.