Connect with us

National

രാജ്യത്ത് ഇ സിഗരറ്റ് നിരോധിക്കാന്‍ തീരുമാനം

Published

|

Last Updated

ന്യൂഡല്‍ഹി: ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ രാജ്യത്ത് ഇ സിഗരറ്റുകള്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനം കൈക്കൊണ്ടത്. ഇ സിഗരറ്റ് നിരോധനത്തിന് പ്രത്യേക ഓഡിനന്‍സ് കൊണ്ടുവരുമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.

ഇതിനായി മന്ത്രിതല ഉപസമിതിയെ ചുമതലപ്പെടുത്തിയതായും ഇ സിഗരറ്റിന്റെ പരസ്യങ്ങള്‍ പോലും രാജ്യത്ത് ഇനി പാടില്ലെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

സ്‌കൂള്‍ വിദ്യാര്‍ഥികളും യുവാക്കളുമടക്കം പുതുതലമുറ വ്യാപകമായി ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നതായാണ് കണ്ടെത്തല്‍. ഇത് വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നതായാണ് വിദ്ഗദര്‍ പറയുന്നത്. ഈ സാഹചര്യത്തിലാണ് നിരോധനമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Latest