രാജ്യത്ത് ഒരു ഭാഷയും അടിച്ചേല്‍പ്പിക്കാനാകില്ല: രജനീകാന്ത്

Posted on: September 18, 2019 2:59 pm | Last updated: September 18, 2019 at 4:18 pm

ചെന്നൈ: രാജ്യത്ത് ഒരു ഭാഷയും അടിച്ചേല്‍പ്പിക്കാനാകില്ലെന്ന് തമിഴ് സിനിമാ താരം രജനീകാന്ത്. രാഷ്ട്രത്തിന്റെ വികസനത്തിന് ഏക ഭാഷയുണ്ടാകുന്നത് നല്ലതാണ്. എന്നാല്‍, ഇന്ത്യക്ക് അത്തരത്തിലൊരു ഏകീകൃത ഭാഷയില്ല. ദക്ഷിണേന്ത്യയും ഉത്തരേന്ത്യയും പൊതുവായ ഒരു ഭാഷയെ അംഗീകരിക്കില്ലെന്നും രജനീകാന്ത് പറഞ്ഞു.

രാജ്യത്തെ ഒന്നായി നിലനിര്‍ത്താന്‍ ഹിന്ദി ഭാഷക്ക് സാധിക്കുമെന്ന് ആഭ്യന്തര മന്ത്രി ഹിന്ദി ദിവസിനോടനുബന്ധിച്ച് ട്വിറ്ററില്‍ കുറിച്ചിരുന്നു.
രാജ്യത്തെ ഒരുമിപ്പിക്കുന്ന ഒരു ഭാഷ ഉണ്ടാകേണ്ടത് പ്രധാനമാണെന്നും ജനങ്ങള്‍ വ്യാപകമായി സംസാരിക്കുന്ന ഹിന്ദി ഭാഷക്ക് അതിന് സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി. ഷായുടെ പ്രസ്താവനക്കെതിരെ രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്.