പാലാരിവട്ടം പാലം പി ഡബ്ല്യൂ ഡി ഏറ്റെടുക്കും: മന്ത്രി സുധാകരന്‍

Posted on: September 18, 2019 1:02 pm | Last updated: September 18, 2019 at 1:03 pm

കൊച്ചി: പാലാരിവട്ടം പാലം പി ഡബ്ല്യൂ ഡി ഏറ്റെടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. ഒരു ഇടപെടലും ഇല്ലാതെ പാലാരിവട്ടം അഴിമതി കേസിലെ വിജിലന്‍സ് അന്വേഷണം മുന്നോട്ട്‌പോകുമെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മുന്‍ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരായ ആരോപണം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. പാലത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒക്ടോബറില്‍ തുടങ്ങും. ഇതിനായുള്ള ഡിസൈനുകള്‍ തയ്യാറായിട്ടുണ്ട്. പാലം നിര്‍മിക്കുന്ന കരാറുകാര്‍ക്ക് പ്രത്യേക മാനദണ്ഡമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.