മോദിയെ രാഷ്ട്രപിതാവാക്കി ഫഡ്‌നവിസിന്റെ ഭാര്യ; ട്വിറ്ററില്‍ വ്യാപക പ്രതിഷേധം

Posted on: September 18, 2019 12:50 pm | Last updated: September 18, 2019 at 2:30 pm

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നല്‍കിയ ജന്മദിന ആശംസയില്‍ പുലിവാല് പിടിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസിന്റെ ഭാര്യ അമൃത ഫഡ്‌നവിസ്. മോദിയെ രാഷ്ട്രപിതാവാക്കിയുള്ള അബദ്ധ ട്വീറ്റാണ് അമൃതക്കെതിരെ വ്യാപക പ്രതിഷേധത്തിനിടയാക്കിത്.
സമൂഹത്തിന്റെ പുരോഗതിക്കുവേണ്ടി വിശ്രമമില്ലാതെ ജോലി ചെയ്യുവാന്‍ പ്രേരണ നല്‍കുന്ന രാഷ്ട്ര പിതാവിന് ജന്മദിനാശംസകള്‍ എന്നായിരുന്നുഅമൃതയുടെ ട്വീറ്റ്.

മഹാത്മാഗാന്ധിയെ പുറത്താക്കി മോദിയെ രാഷ്ട്രപിതാവാക്കാനുള്ള ബി ജെ പിയുടേയും സംഘ്പരിവാറിന്റേയും അജന്‍ഡയുടെ ഭാഗമാണിതെന്നാണ് പ്രതിപക്ഷ വിമര്‍ശനം.

നേരത്തെ ഖാദി ഗ്രാമോദ്യോഗിന്റെ കലണ്ടറില്‍ മഹാത്മാഗാന്ധിക്ക് പകരം മോദിയുടെ ചിത്രം നല്‍കി. ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ ഭാര്യയുടെ പുതിയ പരാമര്‍ശത്തിലൂടെ അവരുടെ ലക്ഷ്യം പുറത്തുവന്നിരിക്കുകയാണ്. ഈ രാജ്യത്തെ ജനങ്ങള്‍ ഇത് അംഗീകരിക്കില്ലെന്ന് എന്‍ സി പി വക്താവ് നവാബ് മാലിക് പറഞ്ഞു. അമൃതയുടേത് അറിവില്ലായ്മയെ പരിഹസിച്ചും നിരവധി കമന്റുകളാണ് ട്വിറ്ററിലുള്ളത്.