ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

Posted on: September 18, 2019 12:39 pm | Last updated: September 18, 2019 at 12:39 pm

കാസര്‍കോട്: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് തെറിച്ചു വീണ യുവാവിന് ലോറി കയറി ദാരുണാന്ത്യം. ഹൊസങ്കടി ദേശീയ പാതയില്‍ ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തില്‍ ബന്തിയോട് കുബണ്ണൂര്‍ ദേര്‍ഞ്ചാലിലെ അബ്ദുറഹ്മാന്റെ മകന്‍ കെ നവാഫ് (28) ആണ് മരിച്ചത്.

റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ ബൈക്ക് വെട്ടിക്കുന്നതിനിടെ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. മഞ്ചേശ്വരം പോലീസ് അപകടസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.