അലിഗഢ് റെയില്‍വെ സ്റ്റേഷനില്‍ മുസ്്‌ലിം കുടുംബത്തെ സംഘം ചേര്‍ന്ന് ആക്രമിച്ചു

Posted on: September 17, 2019 8:00 pm | Last updated: September 18, 2019 at 10:18 am

അലിഗഢ്: അലിഗഢ് റെയില്‍വേ സ്റ്റേഷനില്‍ മുസ്‌ലിം കുടുംബത്തിന് നേരെ ആക്രമണം. കന്നൗജില്‍ നിന്ന് യാത്ര ചെയ്ത നാലംഗ കുടുംബത്തിന് നേരെയാണ് ഞായറാഴ്ച ആക്രമണമുണ്ടായത്. രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് കുടുംബത്തിലുണ്ടായിരുന്നത്. ആക്രമണത്തില്‍ പരുക്കേറ്റ ഇവരെ നെഹ്‌റു മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പതിനഞ്ചംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ഐപിസി സെക്ഷന്‍ 147, 352 വകുപ്പ് പ്രകാരം കേസെടുത്തതായും പൊലീസ് അറിയിച്ചു. അക്രമികളെ തിരിച്ചറിയുന്നതിനായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്. വാക്കുതര്‍ക്കം ആക്രമണത്തില്‍ കലാശിച്ചതാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ പ്രകടനം നടത്തി.