തദ്ദേശീയമായി നിര്‍മിച്ച ആസ്ട്ര എയര്‍ ടു എയര്‍ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

Posted on: September 17, 2019 5:58 pm | Last updated: September 17, 2019 at 5:58 pm

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി രൂപകല്‍പ്പന ചെയ്ത, 70 കിലോമീറ്ററിലധികം ദൂരപരിധിയുള്ള എയര്‍ടുഎയര്‍ മിസൈലായ അസ്ട്ര വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ സുഖോയ് സു 30 എംകെഐ യുദ്ധവിമാനത്തില്‍ നിന്നായിരുന്നു പരീക്ഷണം. പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്‍ഡിഒ) ആണ് മിസൈല്‍ വികസിപ്പിച്ചത്.

ഈ വിഭാഗത്തില്‍പെട്ട ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ മിസൈലാണിത്. തത്സമയ ടാര്‍ജറ്റ് ആസ്ട്ര വിജയകരമായി തകര്‍ത്തതായി പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. 300 കിലോമീറ്റര്‍ പരിധിയുള്ള ആസ്ട്ര മിസൈലിന്റെ പുതിയ പതിപ്പ് വികസിപ്പിക്കാന്‍ ഡിആര്‍ഡിഒ പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.