Connect with us

National

ഇ പി എഫ് പലിശ 8.65 ശതമാനം

Published

|

Last Updated

ന്യൂഡല്‍ഹി: 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഇ പി എഫ് നിക്ഷേപത്തിന്റെ പലിശ തീരുമാനിച്ചു. 8.65 ശതമാനമായിരിക്കും പലിശയെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് ഗാങ്‌വാര്‍ അറിയിച്ചു. ഇ പി എഫ് ഒയില്‍ അംഗങ്ങളായിട്ടുള്ള ആറുകോടി പേര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും.

കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ ഇ പി എഫ് ഒ ഈ നിരക്ക് നിശ്ചയിച്ചിരുന്നുവെങ്കിലും തൊഴില്‍ മന്ത്രാലയത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനം മാറ്റിവക്കുകയായിരുന്നു. എന്നാല്‍, പിന്നീട് തീരുമാനം അംഗീകരിച്ചു. മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ 8.55 ശതമാനമായിരുന്നു പലിശ.