നാടുകാണി ചുരത്തില്‍ യാത്രക്കാര്‍ക്ക് ആശ്വാസമേകി സാന്ത്വനം പ്രവർത്തകർ

Posted on: September 17, 2019 2:55 pm | Last updated: September 17, 2019 at 2:57 pm
നാടുകാണി ചുരം റോഡിൽ യാത്രക്കാരെ സഹായിക്കുന്ന എസ് വൈ എസ് സാന്ത്വനം പ്രവർത്തകർ

എടക്കര: കനത്ത മഴയും ഉരുൾപൊട്ടലും മൂലം ഗതാഗതം സ്തംഭിച്ച നാടുകാണി ചുരം റോഡിൽ ഗതാഗതക്കുരുക്കഴിക്കാൻ അധികൃതരോടൊപ്പം എസ് വൈ എസ് സാന്ത്വനം പ്രവർത്തകർ രംഗത്തെത്തി.
വലിയ പാറക്കല്ലുകൾ സ്‌ഫോടക വസ്തുക്കളുപയോഗിച്ച് പൊട്ടിച്ചാണ് അധികൃതർ സൗകര്യമൊരുക്കുന്നത്.

തകരപ്പാടി, തേൻപാറയിലടക്കം ഇങ്ങനെ സൗകര്യമൊരുക്കിയ റോഡിലൂടെ പ്രയാസപ്പെട്ട് പോകുന്ന കാൽനടയാത്രക്കൊപ്പം കൂട്ടായും സാധനങ്ങൾ ചുമന്നും പ്രവർത്തകർ കൂട്ടിനുണ്ട്. ജെ സി ബി ജോലിക്കാരുടെ വിശ്രമവേളകളിൽ കടത്തിവിടുന്ന ബൈക്ക് യാത്രക്കാർക്ക് സഹായിയായും ഇവർ പ്രവർത്തിക്കുന്നു. കൂടാതെ റോഡിൽ അടിഞ്ഞ് കിടക്കുന്ന മരങ്ങളും ചില്ലകളും വെട്ടിമാറ്റി സൗകര്യമൊരുക്കുകയും ചെയ്യുന്നു.

വളണ്ടിയർ ക്യാപ്റ്റൻ ശിഹാബുദ്ദീൻ ഇണ്ണിതങ്ങളുടെ കീഴിലാണ് സേവന പ്രവർത്തനങ്ങൾ നടക്കുന്നത്. ജില്ലാ ഭാരവാഹികളായ കെ പി ജമാൽ കരുളായി, സിദ്ദീഖ് സഖാഫി നേതൃത്വം നൽകി.