നാടുകാണി ചുരത്തിൽ വാഹനങ്ങൾ ഓടിത്തുടങ്ങി

Posted on: September 17, 2019 2:51 pm | Last updated: September 17, 2019 at 2:51 pm
നാടുകാണി ചുരത്തില്‍ ഇന്നലെ വൈകുന്നേരത്തോടെ നാല് ചക്ര വാഹനങ്ങൾ ഓടിത്തുടങ്ങിയപ്പോള്‍

എടക്കര: നാടുകാണി ചുരത്തിൽ വാഹനങ്ങൾ ഓടിത്തുടങ്ങി. കഴിഞ്ഞ ദിവസം ഇരു ചക്ര വാഹനങ്ങള്‍ ഓടിയിരുന്നെങ്കിലും ഇപ്പോള്‍ നാല് ചക്ര വാഹനങ്ങള്‍ക്കും കടന്നു പോകാം. അതേസമയം പാറ പൊട്ടിച്ച് നീക്കുന്ന പകൽ സമയത്ത് വാഹനങ്ങളെ കടത്തിവിടില്ലെന്ന് അധികൃതർ അറിയിച്ചു.

ഉരുളും പ്രളയവും തകർത്ത സഞ്ചാരികളുടെ ഇഷ്ടപാതയിൽ വരും ദിവസങ്ങളിൽ കൂടുതൽ വാഹനങ്ങൾക്ക് കൂടി കടന്നുപോകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിദഗ്ധരടക്കമുള്ള സംഘം 13 ദിവസമായി പാറ നീക്കാനുള്ള കഠിനശ്രമം തുടരുകയാണ്. സന്നദ്ധ പ്രവർത്തകരുടെ സേവനവും പ്രവൃത്തികൾക്ക് വേഗത നൽകി.