വിപണി മാന്ദ്യം മറികടക്കാന്‍ കാര്‍ വില വെട്ടിക്കുറച്ച് മാരുതി

Posted on: September 17, 2019 11:47 am | Last updated: September 17, 2019 at 2:43 pm

മുംബൈ: വാഹനവിപണിയിലെ കടുത്ത മാന്ദ്യം മറികടക്കാന്‍ വിലയില്‍ വലിയ കുറവ് വരുത്തി മാരുതി സൂസുക്കി. വില കുറച്ച് ഓഫറുകള്‍ പ്രഖ്യാപിച്ച് ഉപഭോക്താക്കളെ വീണ്ടും വാഹനം വാങ്ങാന്‍ പ്രേരിപ്പിക്കുക എന്ന ലക്ഷ്യമിട്ടാണ് നടപടി.
ഉത്സവസീസണില്‍ കാറുകള്‍ക്ക് നാല്‍പ്പതിനായിരം മുതല്‍ ഒരു ലക്ഷം രൂപ വരെ വിലക്കുറവാണ് മാരുതിയുടെ പുതിയ വാഗ്!ദാനം. ഇതോടൊപ്പം വാഹനവായ്പ നിരക്കുകള്‍ കുറയ്ക്കാന്‍ വാണിജ്യബേങ്കുകളോട് ആവശ്യപ്പെടുമെന്നും മാരുതി അറിയിച്ചു.

വിലക്കൂടുതല്‍ ജനങ്ങളുടെ വാങ്ങല്‍ശേഷിയെ പ്രതികൂലമായി ബാധിക്കുന്നതിനാലാണ് വിലകുറക്കാന്‍ തീരുമാനിച്ചതെന്ന് മാരുതി മാനേജ്‌മെന്റ് വ്യക്തമാക്കി. കഴിഞ്ഞ മാസം മാത്രം 36 ശതമാനത്തിന്റെ ഇടിവാണ് മാരുതി വാഹനങ്ങളുടെ വില്‍പ്പനയിലുണ്ടായത്.