മോദിക്കായി കാളി ക്ഷേത്രത്തില്‍ ഭാര്യ യശോദയുടെ പ്രത്യേക പൂജ

Posted on: September 17, 2019 11:10 am | Last updated: September 17, 2019 at 1:13 pm

കൊല്‍ക്കത്ത: ബംഗാളിലെ അസന്‍സോളിലെ അതിര്‍ത്തി പ്രദേശത്തുള്ള കല്യാണേശ്വരി കാളി ക്ഷേത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി പ്രത്യേക പ്രാര്‍ഥന നടത്തിയ ഭാര്യ യശോദബെന്‍. ദന്‍ബാദില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതാ യശോദബെന്‍ ഇന്നലെ ഉച്ചയോടെ പൂജക്കായി 500 വര്‍ഷത്തിലേറെ പഴക്കമുള്ള ക്ഷേത്രത്തിലെത്തുകയായിരുന്നു.

സഹോദരനും സെക്രട്ടറിക്കുമൊപ്പമെത്തിയ യശോദബെന്നിനെ ക്ഷേത്രം ഭാരവാഹികളും ഉന്നത പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു. പൂജകള്‍ക്കായി 201 രൂപയാണ് യശോദ ബെന്‍ നല്‍കിയത്. ശിവ പ്രതിമയിലെ പ്രത്യേക പൂജകള്‍ക്ക് ശേഷം 101 രൂപ ദക്ഷിണയും അവര്‍ നല്‍കി.

ക്ഷേത്രത്തിലെ പൂജാരിയായ ബില്‍ട്ടു മുഖര്‍ജിയാണ് യശോദബെന്നിനായി പൂജകള്‍ ചെയ്തത്. കാളീ ദേവിക്കായി രാജാ ലക്ഷ്മണ്‍ സെന്‍ നിര്‍മിച്ച ക്ഷേത്രമാണ് അസന്‍സോളിലെ കല്യാണേശ്വരി ക്ഷേത്രം.