പരിഭവം തീര്‍ക്കാന്‍ പി ജെ ജോസഫിന്റെ വീട്ടിലെത്തി ജോസ് ടോം

Posted on: September 17, 2019 10:42 am | Last updated: September 17, 2019 at 12:54 pm

തൊടുപുഴ: പാര്‍ട്ടിയില്‍ എതിര്‍ ചേരിയെ നയിക്കുന്ന പി ജെ ജോസഫിന്റെ പിന്തുണ തേടി പാലായിലെ യു ഡി എഉ് സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേല്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി. തൊടുപുഴയലെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച. തി ജോസഫ് വിഭാഗം എല്ലാ പിന്തുണയും വാഗാദാനം ചെയ്തതായി ജോസ് ടോം അറിയിച്ചു.

നേരത്തെ ഉപതരെഞ്ഞെടുപ്പില്‍ യു ഡി എഫ് പ്രചരണത്തില്‍ നിന്നും വിട്ടു നില്‍ക്കാന്‍ പി ജെ ജോസഫ് വിഭാഗം തീരുമാനിച്ചിരുന്നു. യു ഡി എഫ് കണ്‍വെന്‍ഷനില്‍ പി ജെ ജോസഫിനെ ജോസ് കെ മാണി വിഭാഗം അപമാനിച്ചതിനെ തുടര്‍ന്നാണ് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്.
എന്നാല്‍ യു ഡി എഫ് നേതൃത്വം ഇടപെട്ട് ജോസഫിനെ പിന്തിരിപ്പിക്കുകയായിരുന്നു. അടുത്ത ദിവസം എ കെ ആന്റണി പങ്കെടുക്കുന്ന യു ഡി എഫ് പ്രചാരണ യോഗത്തില്‍ പി ജെ ജോസഫ് പങ്കെടുത്തേക്കും.