Connect with us

Kerala

മാപ്പിളപ്പാട്ട് ഗായകന്‍ എം കുഞ്ഞിമൂസ അന്തരിച്ചു

Published

|

Last Updated

കോഴിക്കോട്: മാപ്പിളപ്പാട്ട് ഗായകനും രചയിതാവും സംഗീത സംവിധായകനുമായ വടകര എം കുഞ്ഞിമ്മൂസ (90) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തിലായിരുന്ന കുഞ്ഞിമൂസ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. വടകര മൂരാട് സ്വദേശിയായ കുഞ്ഞിമൂസ മാപ്പിളപ്പാട്ട് ഗായകന്‍ താജുദ്ദീന്‍ വടകരയുടെ പിതവാണ്.

1970 മുതല്‍ മാപ്പിളപ്പാട്ട് രംഗത്ത് സജീവമായിരുന്നു. “കതിര്‍ കത്തും റസൂലിന്റെ”, “യാ ഇലാഹീ”, “ഖോജരാജാവേ”, “ദറജപ്പൂ” തുടങ്ങി നിരവധി ഹിറ്റ് പാട്ടുകള്‍ അദ്ദേഹത്തിന്റേതായുണ്ട്. നൂറുകണക്കിന് പാട്ടുകള്‍പാടിയിട്ടുള്ള അദ്ദേഹം ആകാശവാണിയിലെ സ്ഥിരം ഗായകനായിരുന്നു.

സ്വന്തമായി പാട്ടുകള്‍ എഴുതുകയും സംഗീതം നല്‍കുകയും ചെയ്തിട്ടുണ്ട്. തലശേരിയില്‍ ചുമട്ടുതൊഴിലാളിയായിരിക്കേ കെരാഘവന്‍ മാസ്റ്ററുടെ പിന്തുണയിലാണ് ഗാനരംഗത്ത് സജീവമായത്.
താജുദ്ദീന്‍ അടക്കം എട്ട് മക്കളാണുള്ളത്. പരേതനായ ഗസല്‍ ഗായകന്‍ എം എ ഖാദര്‍ സഹോദരനാണ്. ഖബറടക്കം ഇന്ന് വൈകീട്ട് വടകരയില്‍ നടക്കും.