മെസി കളിക്കും; ബാഴ്സക്ക് ആശ്വാസം

Posted on: September 16, 2019 6:48 pm | Last updated: September 17, 2019 at 4:49 pm


ബാഴ്‌സലോണ: മെസി പ്രേമികൾക്ക് സന്തോഷ വാർത്ത. പരുക്കിൽ നിന്ന് മുക്തനായ മെസി കളിക്കളത്തിലേക്ക് തിരികെയെത്തുന്നു.

മെസിയും നെറ്റോയും ഫിറ്റ്‌നസ് വീണ്ടെടുത്തെന്നും നാളെ ബൊറുസിയ ഡോട്മുണ്ടിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ താരം കളിക്കുമെന്നും ബാഴ്‌സലോണ അറിയിച്ചു.

ലാലിഗയിൽ വലൻസിയക്കെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരം മെസിക്ക് നഷ്ടമായിരുന്നു. പ്രീ സീസൺ പരിശീലനത്തിനിടെ പരുക്കേറ്റ മെസി സീസണിൽ ഇതുവരെ ബാഴ്‌സക്കായി കളിച്ചിട്ടില്ല. കോപ ഡെൽറെ ഫൈനലിലാണ് അവസാനം കളിച്ചത്.
കഴിഞ്ഞ ദിവസം മെസി പരിശീലനം തുടങ്ങിയെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. വലൻസിയക്കെതിരെ ഗോൾ നേടിയും ഗോളടിപ്പിച്ചും ഫുട്‌ബോൾ പ്രേമികളുടെ ഹൃദയം കവർന്ന പതിനാറുകാരൻ അൻസു ഫാതിയും സ്‌ക്വാഡിലുണ്ട്.