Connect with us

Gulf

ഉത്പാദനം വെട്ടിക്കുറച്ച് സഊദി അറേബ്യ; എണ്ണവില കുതിച്ചുയരുന്നു

Published

|

Last Updated

ദല്‍ഹി/റിയാദ് : സഊദിയിലെ എന്നാ സംസ്‌കരണ കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ഹൂത്തി ഡ്രോണ്‍ ആക്രമണങ്ങലെ തുടര്‍ന്ന് എണ്ണ ഉത്പാദനം പകുതിയായി കുറക്കാന്‍ തീരുമാനിച്ചതും അന്താരാഷ്ട്ര വിപണിയില്‍ തിങ്കളാഴ്ച എന്ന വില വര്‍ദ്ധിച്ചതും ഇന്ത്യക്ക് ഭീഷണിയാവുമെന്ന് സാമ്പത്തിക വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.രണ്ടു ദിവസമായി തുടരുന്ന ഉത്പാദനക്കുറവ് ലോക വിപണിയില്‍ എണ്ണവില ബാരലിന് 70 ഡോളറിന് മുകളിലേക്ക് കുതിക്കുകയാണ്. ഈ അവസ്ഥ തുടരുകയാണെങ്കില്‍ ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയില്‍ വില വര്‍ദ്ധിക്കുന്നതോടെ വന്‍ വിലക്കയറ്റമാണ് രാജ്യം നേരിടേണ്ടി വരിക .ക്രൂഡ് വില ബാരലിന് 70 ഡോളറിനു മുകളിലെത്തിയാല്‍ ഇന്ത്യയുടെ സാമ്പത്തിക രംഗവും , ആഭ്യന്തര വ്യവസായത്തെയും ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്

ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ സംസ്‌കരണ കേന്ദ്രമായ ദമാം അബ്‌ഖൈക്കിലും രാജ്യത്തിലെ രണ്ടാമത്തെ വലിയ എണ്ണപ്പാടമായ ഖുറൈസിലും യമനിലെ ഹൂത്തി വിമതര്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ശനിയാഴ്ച മുതല്‍ സഊദി അറാംകോയുടെ ഉല്‍പാദനത്തില്‍ ഏകദേശം 5.7 ദശലക്ഷം ബാരല്‍ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത് .96.3 ലക്ഷം വീപ്പയായിരുന്നു പ്രതിദിന ഉത്പാദനം.ഇതോടെ എണ്ണ വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വിലകൂടാന്‍ കാരണമാവും

ഇരു രാജ്യങ്ങളും ക്രൂഡ്ഓയില്‍ ഇറക്കുമതി കരാറുകള്‍ നിര്‍ണ്ണയിക്കപ്പെടുന്നതിനാല്‍ നിലവിലെ സാഹച്യങ്ങള്‍ ഇന്ത്യയുടെ ഇറക്കുമതി വിലയെ ബാധിക്കില്ലെന്നാണ് എണ്ണ വ്യവസായ അധികൃതര്‍ അഭിപ്രായപ്പെട്ടത് .നിലവില്‍ ക്രൂഡ് ഇറക്കുമതി രണ്ടാഴ്ചത്തെ ശരാശരി വിലയെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഇന്ത്യയിലെ ഇറക്കുമതിക്കാരായ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും എണ്ണ വ്യവസായ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്