കുളുവില്‍ വാട്ടര്‍ റാഫ്റ്റിങ്ങിനിടെ മലയാളി സംഘം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു

Posted on: September 16, 2019 9:12 pm | Last updated: September 17, 2019 at 11:25 am

കുളു: ഹിമാചല്‍പ്രദേശിലെ കുളുവില്‍ വാട്ടര്‍ റാഫ്റ്റിങ്ങിനിടെ മലയാളി അപകടത്തില്‍പ്പെട്ട് മരിച്ചു. തിരുവനന്തപുരം കാര്യവട്ടം സ്വദേശി കെഎസ് രഞ്ജിത്ത്(35) ആണ് മരിച്ചത്. രഞ്ജിത്തിനൊപ്പമുണ്ടായിരുന്ന എട്ടുപേര്‍ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.

ഇന്ന് രാവിലെ 11 മണിയോടെ കുളുവില്‍ ജലസാഹസികയാത്ര നടത്തിയ മലയാളി സംഘമാണ് അപകടത്തില്‍പ്പെട്ടത്. ബീസ് നദിയില്‍ വാട്ടര്‍ റാഫിറ്റിംഗ് നടത്തുന്നതിനിടെ സംഘം അപകടത്തില്‍പ്പെടുകയായിരുന്നു.