ദുബൈ: സവാളക്ക് കണ്ണ് നിറക്കുന്ന വില. കഴിഞ്ഞ ദിവസം വരെ ഒരു കിലോ ഉള്ളി വിറ്റിരുന്നത് ഒരു ദിര്‍ഹമിനും വ്യാഴം വെള്ളി ദിവസങ്ങളില്‍ ഒരു ദിര്‍ഹമില്‍ കുറവിനുമായിരുന്നു. അതേ സവാള ഇപ്പോള്‍ ഒരു കിലോ കിട്ടണമെങ്കില്‍ നാല് ദിര്‍ഹം കൊടുക്കേണ്ട അവസ്ഥയില്‍ എത്തി. സവാള ഗള്‍ഫ് മാര്‍ക്കറ്റില്‍ എത്തുന്നത് പൊതുവെ ചെന്നൈയില്‍ നിന്നാണ്. ഇറക്കുമതി കുറവായത് ലഭ്യതയെ ബാധിച്ചു.
നിത്യോപയോഗ സാധനങ്ങള്‍ക്ക് ലഭ്യതക്കുറവനുസരിച്ച് വില കൂടുമെന്നും അതുപോലെ സവാളക്കും കൂടിയതാണെന്നുമാണ് വില്‍പ്പനക്കാര്‍ പറയുന്നത്. ഇപ്പോള്‍ പാകിസ്ഥാനില്‍ നിന്നാണ് സവാള ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യന്‍ സവാളയെക്കാള്‍ ഗുണമേന്മ കുറവാണ് പാകിസ്ഥാന്‍ സവാളക്കെന്നും ഉപഭോക്താക്കള്‍ പറയുന്നു.
റിപ്പോര്‍ട്ട്:
ഹുസൈന്‍ മോന്താല്‍