Connect with us

Gulf

ഉപഭോക്തൃ സംതൃപ്തി: മികച്ച കേന്ദ്രങ്ങളെ ജനുവരിയില്‍ പ്രഖ്യാപിക്കും

Published

|

Last Updated

ദുബൈ: ഉപഭോക്തൃ സംതൃപ്തിയില്‍ ദുബൈയില്‍ ഏറ്റവും മികച്ചതും മോശവുമായ മൂന്ന് വീതം സര്‍ക്കാര്‍ സ്ഥാപനങ്ങളെ 2020 ജനുവരി 18ന് പ്രഖ്യാപിക്കുമെന്ന് ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തും അറിയിച്ചു.

“ഈ ഫലങ്ങള്‍ പ്രഖ്യാപിക്കുന്നതിന് പൂര്‍ണ സുതാര്യതക്ക് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഉപഭോക്തൃ സന്തോഷം പൂര്‍ണമായും പരിഗണിക്കപ്പെടുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. എമിറേറ്റിലെ സര്‍ക്കാര്‍ സേവനങ്ങളിലെ ഓരോ ഉപഭോക്താവിനെയും സേവിക്കുകയും തൃപ്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.” ശൈഖ് ഹംദാന്‍ ട്വീറ്റ് ചെയ്തു. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് ഈ നീക്കം.

സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനുള്ള ദുബൈയുടെ നീക്കത്തെ ഞാന്‍ വ്യക്തിപരമായി നിരീക്ഷിക്കും. ധാരാളം ടീമുകള്‍ അഭൂതപൂര്‍വമായ വിജയം നേടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. മികവ് തിരിച്ചറിയുകയും ഉറപ്പാക്കുകയും ചെയ്യുന്ന ശൈഖ് മുഹമ്മദിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് എല്ലാ സ്ഥാപനങ്ങളും മനസ്സിലാക്കണം.

Latest