ഭാഗ്യം അല്ലാതെന്തു പറയാന്‍? ബസിന്റെ ടയറിനടിയില്‍ കുടുങ്ങിയ സ്‌കൂട്ടര്‍ യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു – VIDEO

Posted on: September 16, 2019 4:17 pm | Last updated: September 16, 2019 at 4:17 pm

കോഴിക്കോട്: ബസിന്റെ ടയറിനും ബോഡിക്കും ഇടയില്‍ കുടുങ്ങിയ സ്‌കൂട്ടര്‍ യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഈങ്ങാപുഴ ബാസ്റ്റാന്‍ഡിനു സമീപം ഇന്ന് രാവിലെയാണ് സംഭവം. ദേശീയ പാതയില്‍ നിന്ന് സ്റ്റാന്‍ഡിലേക്ക് കടക്കുമ്പോള്‍ അരികിലുണ്ടായിരുന്ന ബൈക്കുകള്‍ക്കിടയിലേക്ക് ബസ് അശ്രദ്ധമായി പാഞ്ഞു കയറുകയായിരുന്നു. ടയറിനിടയില്‍പെട്ട സ്‌കൂട്ടര്‍ യാത്രികനുമായി ബസ് മുമ്പോട്ട് നീങ്ങിയെങ്കിലും വലിയൊരപകടമാണ് തല നാരിഴക്ക് ഒഴിവായത്.

സമീപത്തെ സി സി ടി വിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. കോടഞ്ചേരിയില്‍ നിന്ന് ഈങ്ങാപുഴയിലേക്ക് വന്ന ഹാപി ടോപ് ബസാണ് അപകമുണ്ടാക്കിയത്. വഴിയാത്രക്കാര്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്നാണ് ബസ് നിര്‍ത്തിയത്. സ്‌കൂട്ടര്‍ യാത്രികനടക്കം നാലു പേര്‍ക്ക് നിസാര പരിക്കുകളുണ്ട്. ഏതാനും ഇരു ചക്രവാഹനങ്ങള്‍ക്ക് ബസിടിച്ച് കേടുപാടുകള്‍ സംഭവിച്ചു.

സി സി ടി വി ദൃശ്യം: