സൗജന്യ വിസ ആനുകൂല്യം അവസാനിച്ചു

Posted on: September 16, 2019 4:05 pm | Last updated: September 16, 2019 at 4:05 pm

അബൂദബി: രക്ഷിതാക്കള്‍ക്കൊപ്പം യു എ ഇ സന്ദര്‍ശിക്കുന്ന 18 വയസില്‍ താഴെ പ്രായമുള്ളവര്‍ക്ക് അനുവദിച്ച സൗജന്യ വിസ ആനുകൂല്യം സെപ്തംബര്‍ 15 ന് അവസാനിച്ചു. കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് അതോറിറ്റി ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിച്ചത്. ജൂലൈ 15 മുതല്‍ രണ്ട് മാസത്തേക്കുള്ളതായിരുന്നു പദ്ധതി. എല്ലാവര്‍ഷവും ഇതേ സമയം ഈ ആനുകൂല്യം ലഭ്യമായിരിക്കും.

യു എ ഇയില്‍ ചൂട് കൂടുന്ന ഈ മാസങ്ങളില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടാവാറുണ്ട്. അക്കാലയളവില്‍ കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാനാണ് പദ്ധതി നടപ്പിലാക്കുന്നത്. എല്ലാത്തരം വിസയിലുള്ളവര്‍ക്കും ഈ ആനുകൂല്യം ലഭ്യമായിരുന്നു.