ചിദംബരത്തിന്റെ 74-ാം പിറന്നാളിന് അച്ചന് വൈകാരിക കത്തുമായി മകന്‍ കാര്‍ത്തി; മോദിക്ക് പരിഹാസം

Posted on: September 16, 2019 3:16 pm | Last updated: September 16, 2019 at 9:56 pm

ന്യൂഡല്‍ഹി: ഐ എന്‍ എക്‌സ് മീഡിയ കേസുമായി ബന്ധപ്പെട്ട് തിഹാര്‍ ജയിലില്‍ കഴിയുന്ന മുന്‍ധനമന്ത്രി പി ചിദംബരത്തിന് പിറന്നാള്‍ ദിനത്തില്‍ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ കത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പേര് പറയാതെ പരിഹസിച്ചുകൊണ്ടാണ് ചിദംബരത്തിന്റെ 74-ാം പിറന്നാളിന് മകന്‍ കത്ത് എഴുതിയത്. താങ്കള്‍ക്ക് 74 വയസായി, ഒരു 56നും താങ്കളെ ഇല്ലാതാക്കാനാവില്ലെന്ന് കത്തില്‍ പറയുന്നു. മോദി സര്‍ക്കാര്‍ 100ദിനം പൂര്‍ത്തിയാക്കിയതിന് പിന്നാലെ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തെക്കുറിച്ചും കാര്‍്ത്തി പരിസിച്ചു. ഇന്നത്തെ കാലത്ത് 100 ദിവസം പ്രായമാകുകയെന്നതുമായി താരതമ്യം ചെയ്യുമ്പോള്‍ 74 വയസാവുകയെന്നത് ഒന്നുമല്ലെന്നും കത്തിലുണ്ട്.

കൂടാതെ ചന്ദ്രയാന്‍, എന്‍ ആര്‍സി, പ്രകാശ് ജാവേദ്കറുടെ പ്രസംഗം, കശ്മീരിലെ അടിച്ചമര്‍ത്തല്‍, ഹോങ്കോങ്, ബ്രിട്ടീഷ് പാര്‍ലിമെന്റ്, റഫേല്‍ നദാലിന്റെ ടെന്നീസ് വിജയം തുടങ്ങി കഴിഞ്ഞ ദിവസങ്ങളില്‍ ലോകത്തും രാജ്യത്തും നടന്ന സംഭവങ്ങളെല്ലാം കത്തിലുണ്ട്.

ഡല്‍ഹിയിലെ ഗ്യാങ്ങുമായി തല്ലുകൂടേണ്ട ആളല്ല താങ്കള്‍. എന്തു തന്നെയായാലും, താങ്കളെ കാണാന്‍ കഴിഞ്ഞതിലും ഇതൊക്കെ സംഭവിച്ചിട്ടും താങ്കളിലെ ഊര്‍ജം നഷ്ടമായിട്ടില്ലയെന്നറിഞ്ഞതിലും സന്തുഷ്ടനാണെന്ന് പറഞ്ഞാമ് കത്ത് അവസാനിപ്പിക്കുന്നത്.