ആന്ധ്രാ പ്രദേശ് മുന്‍ സ്പീക്കറെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

Posted on: September 16, 2019 1:33 pm | Last updated: September 16, 2019 at 1:33 pm

ഹൈദരാബാദ്: ആന്ധ്ര മുന്‍ സ്പീക്കറും ടിഡിപിയുടെ മുതിര്‍ന്ന നേതാവുമായ ഡോ. കോഡെല ശിവ പ്രസാദ റാവുവിനെ ബഞ്ചാര ഹില്‍സ് വസതിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ആറ് തവണ നിയമസഭാംഗമായിരുന്ന കോഡെല അവിഭക്ത ആന്ധ്രാപ്രദേശിന്റെ ആദ്യ സ്പീക്കറായിരുന്നു.

1985 ല്‍ എന്‍ടിആറിന്റെ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായി സേവനമനുഷ്ഠിച്ച കോഡെല ചന്ദ്രബാബു നായിഡു മന്ത്രിസഭയില്‍ നിരവധി വകുപ്പുകള്‍ വഹിച്ചിരുന്നു.

കൊഡെലയുടെ നിര്യാണത്തില്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു അനുശോചിച്ചു.