2022ല്‍ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനൊരുങ്ങി പാക്കിസ്ഥാന്‍

Posted on: September 16, 2019 1:23 pm | Last updated: September 16, 2019 at 3:19 pm

ലാഹോര്‍: 2022ല്‍ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാന്‍ ശ്രമം നടത്തിവരികയാണെന്ന് പാക് ശാസ്ത്ര സാങ്കേതികവിദ്യ വകുപ്പ് മന്ത്രി ഫവാദ് ചൗധരി. ബഹിരാകാശ യാത്രികരെ കണ്ടെത്താനുള്ള നടപടികള്‍ അടുത്ത വര്‍ഷം പാക്കിസ്ഥാന്‍ ആരംഭിക്കുമെന്നും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ചൈനയുമായി ചേര്‍ന്നാണ് പാക്കിസ്ഥാന്‍ ബഹിരാകാശ ദൗത്യം നടപ്പിലാക്കുക. ആദ്യ ഘട്ടമെന്ന നിലയില്‍ വ്യോമ സേനയുടെ സഹായത്തോടെ 50 പേരടങ്ങുന്ന സംഘത്തെയാണ് ബഹിരാകാശ യാത്രക്കായി തിരഞ്ഞെടുക്കുക. അത് 2022 ഓടെ യാത്രികരുടെ എണ്ണം 25 ആയി കുറയ്ക്കും.