Connect with us

Kerala

ശബരിമലയില്‍ ബി ജെ പി നേതാക്കളെ തടഞ്ഞ യതീഷ് ചന്ദ്രക്കെതിരെ നടപടിയില്ല

Published

|

Last Updated

ന്യൂഡല്‍ഹി: ശബരിമലയില്‍ കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനെയും ബി ജെ പി സംസ്ഥാന നേതാവ് എ എന്‍ രാധാകൃഷ്ണനെയും തടഞ്ഞ് മടക്കിഅയച്ച എസ് പി യതീഷ് ചന്ദ്രക്കെതിരെ കേന്ദ്ര നടപടിയില്ല. ഇത് സംബന്ധിച്ച് ബി ജെ പി നേതാക്കള്‍ നല്‍കിയ പരാതി കേന്ദ്ര ആഭ്യന്തരമന്ത്രാലയം തള്ളി. സംസ്ഥാന സര്‍ക്കാര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പരാതി തള്ളിയതെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറയുന്നത്. സംഭവം നടന്ന് ഒമ്പത് മാസത്തിന് ശേഷം വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോഴാണ് യതീഷ് ചന്ദ്രക്കെതിരായ കേസ് തള്ളിയ കാര്യം കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നത്.

യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കത്തിനില്‍ക്കെ ശബരമല സന്ദര്‍ശനത്തിനെത്തിയ കേന്ദ്ര മന്ത്രി പൊന്‍രാധാകൃഷ്ണന്റെ അകമ്പടി വാഹനങ്ങള്‍ നിലക്കലില്‍ നിന്ന് പമ്പയിലേക്ക് കടത്തിവിടാന്‍ കഴിയില്ലെന്ന് യതീഷ് ചന്ദ്ര അറിയിക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ വാക് തര്‍ക്കങ്ങള്‍ വലിയ വാര്‍ത്തയായിരുന്നു. സംഭവം നാണക്കേടായി എടുത്ത ബി ജെ പി സംസ്ഥാന നേതൃത്വം യതീഷ് ചന്ദ്രക്കെതിരെ കടുത്ത പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ഒപ്പം നടപടി ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാറിന് പരാതിയും നല്‍കുകയുമായിയിരുന്നു. ഈ പരാതിയാണ് ഇപ്പോള്‍ തള്ളിയത്.

Latest