എസ് വൈ എസ് എറണാകുളം ജില്ലാ യുവജന റാലി ഡിസംബർ 26 ന്

Posted on: September 16, 2019 11:23 am | Last updated: September 16, 2019 at 11:23 am
എസ് വൈ എസ് എറണാകുളം ജില്ലാ യുവജന റാലിയുടെ പ്രഖ്യാപനം മട്ടാഞ്ചേരിയിൽ സമസ്ത ജില്ലാ പ്രസിഡന്റ് കൽത്തറ അബദുൽ ഖാദിർ മദനി നിർവഹിക്കുന്നു

കൊച്ചി: ‘യുവത്വം നിലപാട് പറയുന്നു’ എന്ന പ്രമേയത്തിൽ എസ് വൈ എസ് സംഘടിപ്പിക്കുന്ന കേരള മുസ്‌ലിം യുവജന സമ്മേളനത്തിന്റെ ഭാഗമായുള്ള എറണാകുളം ജില്ലാ യുവജന റാലി ഡിസംബർ 26 ന് പെരുമ്പാവൂരിൽ നടക്കും. മട്ടാഞ്ചേരി ഷാമിയാന ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ സമസ്ത ജില്ലാ പ്രസിഡന്റ് കൽത്തറ അബ്ദുൽ ഖാദിർ മദനി പ്രഖ്യാപനം നടത്തി. സംസ്ഥാന സെക്രട്ടറി ആർ പി ഹുസൈൻ മാസ്റ്റർ ഇരിക്കൂർ ഉദ്ഘാടനം നിർവഹിച്ചു.
ജില്ലയിലെ 26 സോണുകളിൽ നിന്നുള്ള സേവന സന്നദ്ധരായ 1,000 അംഗ ഒലീവ് ടീമിന്റെ സമർപ്പണം കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി വി എച്ച് അലി ദാരിമി നിർവഹിച്ചു.

യുവജന സമ്മേളനത്തോടനുബന്ധിച്ച് എസ് വൈ എസ് വൈവിധ്യമാർന്ന പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി 187 യൂനിറ്റുകളിൽ കുടുംബ സംസ്‌കരണം ലക്ഷ്യമാക്കി ളിയാഫ ക്യാമ്പയിനുകൾ സംഘടിപ്പിക്കും. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് റൗളത്തുൽ ഖുർആൻ പദ്ധതിക്കും തുടക്കം കുറിച്ചു. അതിഥി തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തൽ, അടുക്കളത്തോട്ടം, അവശത അനുഭവിക്കുന്നവർക്ക് തൊഴിൽ നൽകൽ, സംഘകൃഷി, മയക്കുമരുന്നിനെതിരായ ബോധവത്കരണം എന്നിവ ഇതിൽ ഉൾപ്പെടും. 25 ഇന വൈവിധ്യമാർന്ന പദ്ധതികളുടെ പ്രഖ്യാപനം എസ് വൈ എസ് സംസ്ഥാന ദഅ്‌വാ സെക്രട്ടറി അബ്ദുൽ ജബ്ബാർ സഖാഫി നിർവഹിച്ചു. വിശിഷ്ടാതിഥിയായി മട്ടാഞ്ചേരി എം എൽ എ. കെ ജെ മക്‌സി സംബന്ധിച്ചു. ജില്ലാ പ്രസിഡന്റ് മുഖൈബിലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു.

സമാപനത്തോടനുബന്ധിച്ച് നടന്ന വിളംബര റാലി കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സമിതി അംഗം എ അഹ്‌മദ് കുട്ടി ഹാജി ഫ്ലാഗ് ഓഫ് ചെയ്തു. അശ്റഫ് സഖാഫി, അബ്ദുൽ കരീം ഹാജി കൈതപ്പാടം, സി എ ഹൈദ്രോസ് ഹാജി, റഫീഖ് നൈന, അലി അസ്ഹരി, ജലീൽ സഖാഫി, ജലാൽ കൊച്ചി, ഫിറോസ് അഹ്‌സനി, അബ്ബാസ് നദ്‌വി, സ്വാലിഹ് വെണ്ണല, ശംസുദ്ദീൻ കൊടികുത്തുമല, മീരാൻ സഖാഫി, അബ്ദുർറഹ്മാൻ സഖാഫി, ഷാനവാസ് പറവൂർ, ജില്ലാ ജനറൽ സെക്രട്ടറി ഇസ്മാഈൽ സഖാഫി നെല്ലിക്കുഴി, സാന്ത്വനം സെക്രട്ടറി യൂസുഫ് സഖാഫി സംബന്ധിച്ചു.