Connect with us

Gulf

ഐ സി എഫ് അല്‍ഖോബാര്‍ ദാറുല്‍ ഖൈര്‍ ആദ്യ ഭവനത്തിന്റെ താക്കോല്‍ കൈമാറി

Published

|

Last Updated

അല്‍ഖോബാര്‍: സഊദി ഐ സി എഫ് അല്‍ഖോബാര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ആദ്യ ദാറുല്‍ ഖൈറിന്റെ താക്കോല്‍ ദാനം (സാന്ത്വന ഭവനം) ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിച്ചു. ദാറുല്‍ ഖൈര്‍ പദ്ധതി പ്രകാരം കേരളത്തിലും കര്‍ണാടകയിലുമായി 15 വീടുകളാണ് നിര്‍മിച്ച് നല്‍കുന്നത്. ഇതിന്റെ ഭാഗമായുള്ള ആദ്യ ഭവനം എറണാകുളം ജില്ലയിലാണ് പൂര്‍ത്തിയായത്. പ്രകൃതി ക്ഷോഭത്തില്‍ തകര്‍ന്നടിഞ്ഞ കേരളത്തിന്റെ പുനര്‍ നിര്‍മാണത്തില്‍ കേരള മുസ്ലിം ജമാഅത്ത് പ്രഖ്യാപിച്ച ഭവന നിര്‍മാണ പദ്ധതിയില്‍ സഊദി നാഷണല്‍ കമ്മിറ്റി ഏറ്റെടുത്ത ഇരുപത് വീടുകളില്‍ രണ്ടും ഐ സി എഫ് അല്‍ഖോബാര്‍ സെന്‍ട്രല്‍ കമ്മിറ്റി നിര്‍മിച്ചു നല്‍കുന്നുണ്ട്.

പരിപാടിയില്‍ എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, അബൂബക്കര്‍ സഖാഫി പറവൂര്‍ ഐ സി എഫ് അല്‍ഖോബാര്‍ ഭാരവാഹികളായ കെ കെ അഷ്‌റഫ്, ഇഖ്ബാല്‍ വാണിമേല്‍, ഷഫീഖ് പാപ്പിനിശ്ശേരി, മുനീര്‍ പാലാട്ട്, അബ്ദുറഹിമാന്‍ പരിയാരം, യൂസഫ് ബാഖവി, എസ് വൈ എസ് എറണാകുളം ജില്ലാ നേതാക്കളായ കെ എസ് എം ഷാജഹാന്‍ സഖാഫി, റഫീഖ് നൈന, സ്വാലിഹ് വെണ്ണല, അന്‍സാര്‍ ആലുവ, സലാം മുട്ടം സംബന്ധിച്ചു.

Latest