ചെക്ക് കേസ് സി പി എം ഗൂഢാലോചനയെന്ന ശ്രീധരന്‍പിള്ളയുടെ പ്രസ്താവന ശരിയല്ല: തുഷാര്‍ വെള്ളാപ്പള്ളി

Posted on: September 15, 2019 9:12 pm | Last updated: September 16, 2019 at 11:32 am

ആലുവ: ചെക്ക് കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ സി പി എം ഗൂഢാലോചനയുണ്ടെന്ന ബി ജെ പി സംസ്ഥാന പ്രസിഡന്റിന്റെ പ്രസ്താവന ശരിയല്ലെന്ന് ബി ഡി ജെ എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി.മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രസര്‍ക്കാറിന് കത്ത് നല്‍കിയിരുന്നു. യൂസഫലി, മാതാ അമൃതാനന്ദമയീദേവി, കേന്ദ്രമന്ത്രി വി മുരളീധരന്‍, പ്രവാസി സംഘടനകള്‍ എന്നിവരെല്ലാം സഹായിച്ചു.

കെ എം സി സിയെയും നാസില്‍ അബ്ദുല്ല പഠിച്ചിരുന്ന കോളജിലെ പൂര്‍വവിദ്യാര്‍ഥി സംഘടനയെയും തെറ്റിദ്ധരിപ്പിച്ചിരുന്നു. സത്യം തിരിച്ചറിഞ്ഞപ്പോള്‍ കൂടുതല്‍ സഹായിച്ചത് അവരാണ്.പാലാ ഉപതെരഞ്ഞെടുപ്പില്‍ തങ്ങള്‍ എന്‍ ഡി എക്കൊപ്പമാണെന്നും തുഷാര്‍ പറഞ്ഞു.ദുബൈയില്‍നിന്ന് ആലുവയിലെത്തി  പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു തുഷാര്‍