എന്‍ സി പിയില്‍നിന്ന് രാജിവെച്ചവര്‍ യു ഡി എഫിന്റെ ഉപകരണം; അവരോട് ചര്‍ച്ചക്കില്ല: മന്ത്രി എ കെ ശശീന്ദ്രന്‍

Posted on: September 15, 2019 8:53 pm | Last updated: September 16, 2019 at 11:11 am

പാലക്കാട്: പാലായിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്റെ സ്ഥാനാര്‍ഥിത്വത്തില്‍ പ്രതിഷേധിച്ച് എന്‍സിപിയില്‍ നിന്ന് രാജി വച്ചവര്‍ യുഡിഎഫിന്റെ ഉപകരണമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ . മാണി സി കാപ്പന്‍ യോഗ്യനായ സ്ഥാനാര്‍ഥി തന്നെയാണ്. 42 പേരുടെ രാജി തെരഞ്ഞെടുപ്പ് പ്രചാരണത്തെ ബാധിക്കില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം അഭ്യാസങ്ങള്‍ ഉണ്ടാകാറുണ്ട്. എന്‍സിപിയില്‍ ഭിന്നതയില്ല. ഇപ്പോഴത്തേത് ഒറ്റപ്പെട്ട സംഭവം മാത്രമാണ്. രാജിവച്ചവര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോവുകയാണ് വേണ്ടത്. അവരോട് പാര്‍ട്ടി നേതൃത്വം ചര്‍ച്ചയ്ക്കില്ലെന്നും മന്ത്രി പറഞ്ഞു