കൊണ്ടോട്ടി ചുങ്കത്ത് ഇമ്പിച്ചിക്കോയ തങ്ങള്‍ ജിദ്ദയില്‍ മരിച്ചനിലയില്‍

Posted on: September 15, 2019 8:17 pm | Last updated: September 15, 2019 at 8:17 pm

ജിദ്ദ: ശാരാ ഹിറയില്‍ മസ്ജിദ് ഇബിനു ഖയ്യൂമില്‍ ജോലി ചെയ്തിരുന്ന മലപ്പുറം കൊണ്ടോട്ടി ചുങ്കത്ത് ഇമ്പിച്ചിക്കോയ തങ്ങളെ( 40) ജോലിചെയ്തിരുന്ന ഹിറ സ്ട്രീറ്റില്‍ മസ്ജിദ് ഇബ്‌നു ഖയ്യും പള്ളിക്ക് സമീപം ശനിയാഴ്ച രാത്രി രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി .

ജിദ്ദ ഹിറ യൂനിറ്റ് ഐ സി എഫ് പ്രസിഡന്റാണ്. പള്ളിയുടെ മുകളില്‍ നിന്ന് വീണ് മരിച്ചതാണോ, ആരെങ്കിലും അപായപ്പെടുത്തിയതാണോ എന്ന് വ്യക്തമല്ല. സംഭവത്തെ കുറിച്ച് ജിദ്ദ പോലിസ് അന്വേഷണം നടത്തി വരികയാണ്‌