സഊദിയില്‍ എണ്ണപ്പാടങ്ങള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം : ലോക രാജ്യങ്ങള്‍ അപലപിച്ചു

Posted on: September 15, 2019 8:03 pm | Last updated: September 15, 2019 at 8:03 pm

റിയാദ് : എണ്ണ പാദങ്ങള്‍ക്ക് നേരെ നടന്ന ഹൂത്തി ഡ്രോണ്‍ ആക്രമണത്തെ ലോക രാജ്യങ്ങള്‍ അപലപിച്ചു
ദമാം അബ്‌ഖൈകിലെയും കുറൈസിലെയും അറാംകോ നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തെ അമേരിക്ക ശക്തമായി അപലപിക്കുന്നുവെന്ന് സഊദി അറേബ്യയിലെ യുഎസ് അംബാസഡര്‍ ജോണ്‍ അബിസെയ്ദ് പറഞ്ഞു.സാധാരക്കാരെ ലാഖ്യം വെച്ചുള്ള ഇത്തരം ആക്രമണങ്ങള്‍ സാധാരണക്കാരെ അപകടത്തിലാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു

അറബ് മേഖലയിലെ സുരക്ഷയെയും സ്ഥിരതയെയും തകര്‍ക്കാന്‍ തീവ്രവാദ ഗ്രൂപ്പുകള്‍ ശ്രമിക്കുന്നതിന്റെ പുതിയ തെളിവുകളാണെന്നും ആക്രമണത്തെ അപലപിക്കുന്നതായും.രാജ്യം സഊദി അറേബ്യയ്‌ക്കൊപ്പം നില്‍ക്കുന്നുവെന്നും സിവിലിയന്മാരുടെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി സഊദി അറേബ്യ സ്വീകരിക്കുന്ന ഏത് നടപടികളെയും പിന്തുണയ്ക്കുന്നതായും യു .എ .ഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു

ബഹ്‌റൈന്‍, കുവൈറ്റ്, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ആക്രമണത്തെ ശക്തമായി അപലപിക്കുകയും സഊദി അറേബ്യയ്ക്കുള്ള പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു .ഡ്രോണ്‍ ആക്രമണത്തെ അറബ് ആഭ്യന്തര മന്ത്രിമാരുടെ ജനറല്‍ സെക്രട്ടേറിയറ്റും ശക്തമായി അപലപിച്ചു