മരടിലെ ഫ്ളാറ്റുകളുടെ ഉടമസ്ഥാവകാശം തങ്ങള്‍ക്കല്ലെന്ന അവകാശവാദവുമായി നിര്‍മാതാക്കള്‍

Posted on: September 15, 2019 12:24 pm | Last updated: September 15, 2019 at 3:50 pm

കൊച്ചി: മരടിലെ ഫ്ളാറ്റുകളുടെ ഉടമസ്ഥാവകാശം തങ്ങള്‍ക്കല്ലെന്ന അവകാശവാദവുമായി സുപ്രീം കോടതി പൊളിക്കാന്‍ ഉത്തരവിട്ട ഫ്‌ളാറ്റുകളിലൊന്നിന്റെ നിര്‍മാതാക്കളായ ആല്‍ഫ വെഞ്ച്വേഴ്സ്. നഗരസഭ നല്‍കിയ നോട്ടീസിനുള്ള മറുപടിയിലാണ് ആല്‍ഫ വെഞ്ച്വേഴ്സ് നിലപാട് വ്യക്തമാക്കിയത്. ഫ്ളാറ്റ് രജിസ്റ്റര്‍ ചെയ്ത് നല്‍കിയത് ഉടമകളുടെ പേരിലാണെന്ന് മറുപടിയില്‍
പറഞ്ഞു. ഫ്‌ളാറ്റുകള്‍ വിറ്റതോടെ തങ്ങളുടെ ഉത്തരവാദിത്തം അവസാനിച്ചു. ഉടമകളാണ് നികുതി അടയ്ക്കുന്നത് എന്നിരിക്കെ, നഗരസഭ തങ്ങള്‍ക്ക് നോട്ടീസ് നല്‍കിയതിന്റെ കാരണം മനസ്സിലാകുന്നില്ലെന്നും ആല്‍ഫ വെഞ്ച്വേഴ്‌സ് വ്യക്തമാക്കി.

നിയമപരമായി എല്ലാ രേഖകളും പരിശോധിച്ച ശേഷമാണ് ഫ്ളാറ്റ് വാങ്ങിയതെന്നാണ് താമസക്കാര്‍ പറയുന്നത്. അനധികൃതമായി ഫ്ളാറ്റ് നിര്‍മിക്കാന്‍ അനുമതി നല്‍കിയ നഗരസഭക്കും വിഷയത്തില്‍ പങ്കുണ്ടെന്ന് ഇവര്‍ ആരോപിക്കുന്നു.