പനി ബാധിച്ച് മലപ്പുറം വള്ളിക്കുന്ന് സ്വദേശി ജിദ്ദയില്‍ മരിച്ചു

Posted on: September 15, 2019 2:35 pm | Last updated: September 15, 2019 at 2:36 pm

ജിദ്ദ: പനി ബാധിച്ച് മലപ്പുറം സ്വദേശി ജിദ്ദയില്‍ മരിച്ചു. വള്ളിക്കുന്ന് പെരുവള്ളൂര്‍ സ്വദേശി മരക്കാര്‍ അഹമ്മദ് കുട്ടിയുടെ മകന്‍ സഹദലി കാപ്പന്‍ (34 ) ആണ് മരിച്ചത്. ഈ വര്‍ഷത്തെ ഹജ്ജ് വേളയില്‍ കെ എം സി സിയുടെ ഹജജ് വളണ്ടിയറായിരുന്നു.

മാതാവ്: സൈനബ. ഭാര്യ: മാജിദ. രണ്ട് മക്കളുണ്ട്. സഹോദരങ്ങള്‍: മജീദ്, ആസിഫ്, സല്‍മ, ഹബീബ.