Connect with us

Gulf

മഞ്ചേശ്വരം മള്ഹര്‍ ദമാം കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍

Published

|

Last Updated

ഹനീഫ് മങ്കളിമാര്‍ (പ്രസിഡന്റ്), എച്ച് ഐ മഹ്മൂദ് ഗുഡ്ഡകേരി (ജനറല്‍ സെക്രട്ടറി), ആസിഫ് പൊസോട്ട് (ട്രഷറര്‍)

ദമാം: മഞ്ചേശ്വരം മള്ഹര്‍ നൂറില്‍ ഇസ്‌ലാമിത്തഅ്‌ലീമി സ്ഥാപനങ്ങളുടെ ദമാം കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ദമാം സഅദിയ്യ ഹാളില്‍ നടന്ന ജനറല്‍ബോഡി യോഗം യൂസുഫ് സഅദി അയ്യങ്കേരി ഉദ്ഘാടനം ചെയ്തു. മന്‍സൂര്‍ സഅദി പൊസോട്ട് വിഷയാവതരണം നടത്തി.

ഉപദേശക സമിതി അംഗങ്ങളായി യൂസുഫ് സഅദി അയ്യങ്കേരി, ഹമീദ് കൊരട്ടമൊഗര്‍, കെ പി മൊയ്തീന്‍ ഹാജി കൊടിയമ്മ, അബ്ബാസ് ഹാജി കുഞ്ചാര്‍, ഹസൈനാര്‍ ഹാജി പജ്യോട്ട എന്നിവരെയും ഭാരവാഹികളായി ഹനീഫ് മങ്കളിമാര്‍ (പ്രസിഡന്റ്), അബ്ദുല്‍ റഹ്മാന്‍ മദനി ഉര്‍ണി, അബൂബക്കര്‍ സഅദി കൊടിയമ്മ, ഹനീഫ് ആശാരിമൂല (വൈസ് പ്രസിഡന്റ്), എച്ച് ഐ മഹ്മൂദ് ഗുഡ്ഡകേരി (ജനറല്‍ സെക്രട്ടറി), ഹമീദ് പൊസോട്ട്, സമദ് ഹൊസങ്കടി, ഷഫീഖ് കോട്ടക്കുന്ന് (ജോയിന്റ് സെക്രട്ടറി), ആസിഫ് പൊസോട്ട് (ട്രഷറര്‍), മുഹമ്മദ് കുഞ്ഞി ഉളുവാര്‍, അബ്ദുല്‍ ഖാദിര്‍ സഅദി കൊറ്റുമ്പ, ഉസ്മാന്‍ മഞ്ഞനാടി, അന്‍സാര്‍ പൊസോട്ട്, യു എ റഫീഖ്, ആസിഫ് കാട്ടിപ്പള്ള, ലത്തീഫ് പള്ളത്തടക്ക, ഹാരിസ് പൊസോട്ട്, ഹനീഫ് കൊരട്ടമൊഗര്‍, റിയാസ് ആലംപാടി, നഹീം പജ്യോട്ട, അബൂബക്കര്‍ മംഗലാപുരം, അലി പൊസോട്ട് എന്നിവരെ വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.

മഞ്ചേശ്വരം-ഹൊസങ്കടിയില്‍ ഇരുപത് വര്‍ഷത്തോളമായി മള്ഹര്‍ സ്ഥാപങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നു. കാസര്‍കോട് -ദക്ഷിണ കന്നഡ ജില്ലകളില്‍ ശരീഅത്ത് കോളജ്, മദ്‌റസകള്‍, ഇംഗ്ലീഷ് -മലയാളം-കന്നഡ സ്‌കൂളുകള്‍, മസ്ജിദുകള്‍, വനിതാ കോളജ്, തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങി 25ല്‍ അധികം സ്ഥാപനങ്ങള്‍ ഇപ്പോള്‍ മള്ഹറിനു കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. പ്രമുഖ പണ്ഡിതനും നിരവധി മഹല്ലുകളുടെ ഖാസിയും എസ് വൈ എസ് സംസ്ഥാന ട്രഷററുമായിരുന്ന മര്‍ഹൂം ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി തങ്ങളുടെ ശ്രമഫലമായി 1997-ലാണ് മള്ഹര്‍ സ്ഥാപിതമായത്. ഹനീഫ് മങ്കളിമാര്‍ (പ്രസിഡന്റ്) എച്ച് ഐ മഹ്മൂദ് ഗുഡ്ഡകേരി (ജനറല്‍ സെക്രട്ടറി), ആസിഫ് പൊസോട്ട് (ട്രഷറര്‍).