രാജ്യത്തെ മികച്ച സര്‍ക്കാര്‍ സ്‌കളുകളില്‍ രണ്ടാം സ്ഥാനം നടക്കാവ് ഗേള്‍സ് സ്‌കൂളിന്

Posted on: September 14, 2019 11:02 pm | Last updated: September 20, 2019 at 10:41 pm

ന്യൂഡല്‍ഹി: രാജ്യത്തെ മികച്ച സര്‍ക്കാര്‍ സ്‌കൂളുകളുടെ പട്ടികയിലെ ആദ്യ പത്തില്‍ ഇടംപടിച്ച് കേരളത്തിലെ നാല് സ്‌കൂളുകള്‍. ഇതില്‍ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ രണ്ടാം സ്ഥാനമെന്ന അഭിമാനകരമായ നേട്ടം കൈവരിച്ചിരിക്കുയാണ് കോഴിക്കോട് നടക്കാവ് ഗവ.ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍.

2019-20ലെ എജ്യുക്കേഷന്‍ വേള്‍ഡ് സ്‌കൂള്‍ റാങ്കിംഗിലാണ് കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളുടെ കുതിപ്പ്. തിരുവനന്തപുരം പട്ടത്തെ കേന്ദ്രീയ വിദ്യാലയം പട്ടികയില്‍ നാലാം സ്ഥാനം പിടിച്ചു. തൃശൂര്‍ പുറനാട്ടുകരയലെ കേന്ദ്രീയ വിദ്യാലയത്തിന് ഒമ്പതാം സ്ഥാനവും കണ്ണൂര്‍ കെല്‍ട്രോണ്‍ നഗറിലെ കേന്ദ്രീയ വിദ്യാലയം പത്താം സ്ഥാനവും കരസ്ഥമാക്കി.