ഫെഡറല്‍ സംവിധാനം അട്ടിമറിക്കുന്നു; സംസ്ഥാനങ്ങളുടെ പണം കവരുന്നു- കേന്ദ്രത്തിനെതിരെ മന്ത്രി ഐസക്‌

Posted on: September 14, 2019 7:36 pm | Last updated: September 15, 2019 at 10:02 am

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിനെതിരെ രാജ്യ തലസ്ഥാനത്ത് വാര്‍ത്താസമ്മേളനം വിളിച്ച് സംസ്ഥാന ധനമന്ത്രി തോമസ് ഐസകിന്റെ രൂക്ഷവിമര്‍ശം. രാജ്യത്തെ ഫെഡറല്‍ സംവിധാനം അട്ടിമറിക്കുന്ന പ്രവര്‍ത്തനങ്ങളാണ് കേന്ദ്രം നടത്തുന്നതെന്ന് ഐസക് പറഞ്ഞു. കേന്ദ്ര തീരുമാനങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. ഇതിനായി ധനകാര്യ കമീഷനെ ഉപയോഗിക്കുന്നതായും ഐസക് കുറ്റപ്പെടുത്തി.

സംസ്ഥാനങ്ങളെ പുറകോട്ടടുപ്പിക്കുന്ന സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്. സംസ്ഥാനത്തിന്റെ നികുതി വിഹിതം 50 ശതമാനമായി വര്‍ധിപ്പിക്കണം. സംസ്ഥാനങ്ങളുടെ പണം കവരുന്ന നടപടിയാണ് നിലവിലുള്ളത്. ഈ നടപടി തുടര്‍ന്നാല്‍ കോടതിയെ സമീപിക്കേണ്ടിവരുമെന്നും ഐസക് കൂട്ടിച്ചേര്‍ത്തു.