കാരന്തൂരില്‍ ബസിടിച്ച് വയോധിക മരിച്ചു

Posted on: September 14, 2019 6:08 pm | Last updated: September 14, 2019 at 6:09 pm


കുന്ദമംഗലം: കാരന്തൂര്‍ മര്‍കസിന് സമീപം ബസിടിച്ച് വയോധിക മരിച്ചു. മായനാട് കഴിയില്‍ മരക്കാറിന്റെ ഭാര്യ ആമിന (65) ആണ് മരിച്ചത്. വൈകുന്നേരം നാലരയോടെയാണ് അപകടം. റോഡ് മുറിച്ച് കടക്കുന്നതിനിടെ കോഴിക്കോട് നിന്ന് നരിക്കുനി ഭാഗത്തേക്ക് പോവുകയായിരുന്ന ഫ്‌ളാഷ് ബസ് ഇവരെ ഇടിക്കുകയായിരുന്നു. ട്രാഫ്രിക് അസി. കമ്മീഷണര്‍ രാജു അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരും വെളളിമാട്കുന്ന് യൂണിറ്റിലെ ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.